കരുനാഗപ്പള്ളി : സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നതിന്റെ മുന്നോടിയായി അദ്ധ്യാപകരും ജീവനക്കാരും ചേർന്ന് താലൂക്കിലെ വിദ്യാലയങ്ങൾ ശുചീകരിച്ചു. കരുനാഗപ്പള്ളി എഫ് .എസ്. ഇ. ടി. ഒ നഗരസഭാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ശുചീകരണം നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു യു.പി.ജി സ്കൂളിൽ ഉദ്ഘാടനം ചെയ്തു. താലുക്കിലെ ഇരുപതോളം വിദ്യാലങ്ങളുടെ ശുചീകരണവും നടന്നു വരുന്നു.ചടങ്ങിൽ എഫ് .എസ്. ഇ .ടി .ഒ മേഖലാ പ്രസിഡന്റ് എൽ .എസ് .ജയകുമാർ, മുൻസിപ്പൽ കമ്മിറ്റി പ്രസിഡന്റ് എസ് .എം. മനോജ് മുരളി, കെ. എസ്. ടി .എ സംസ്ഥാന കൗൺസിൽ അംഗം കെ. രാജീവ് , സബ് ജില്ലാ സെക്രട്ടറി കെ. ശ്രീകുമാരൻ പിള്ള , ഫ്രിജിലാൽ, എസ്.എം.സി ചെയർപേഴ്സൺ ആർ .കെ. ദീപ, ഹെഡ്മിസ്ട്രസ് ശോഭ എന്നിവർ പങ്കെടുത്തു.