കുന്നത്തൂർ : ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് നേതാവുമായിരുന്ന എസ്.എസ്. വിജയകുമാറിന്റെ 12-ാം അനുസ്മരണ സമ്മേളനം ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്ര പ്രസാദ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ശൂരനാട് മണ്ഡലം പ്രസിഡന്റ് എച്ച്.അബ്ദുൽ ഖലീൽ അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.സുകുമാരൻ നായർ, ഉല്ലാസ് കോവൂർ, വി.വേണുഗോപാലക്കുറുപ്പ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അനുതാജ്, കാഞ്ഞിരവിള അജയകുമാർ, സി.കെ. പൊടിയൻ തുടങ്ങിയവർ പ്രസംഗിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകുമാർ സ്വാഗതവും ആർ.നളിനാക്ഷൻ നന്ദിയും പറഞ്ഞു. അനുസ്മരണത്തിന്റെ ഭാഗമായി വിവിധ മേഖലകളിൽ മികവ് പുലർത്തിയവരെയും ആരോഗ്യ പ്രവർത്തകരെയും ആദരിച്ചു.