ശാസ്താംകോട്ട: ശൂരനാട് വടക്ക് പഞ്ചായത്തിലെ വാട്ടർ അതോറിറ്റിയുടെ കാലപ്പഴക്കം ചെന്ന പ്രധാന പൈപ്പുകൾ മാറ്റി പുതിയവ സ്ഥാപിക്കണമെന്ന് കേരള കോൺഗ്രസ് (എം.) ശൂരനാട് വടക്ക് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റിയംഗം ഷാജി സാം പാലത്തടത്തിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.ആർ. വിജയമോഹനൻ അദ്ധ്യക്ഷത വഹിച്ചു. ടി.കെ.ബാബു,അനിത, ലീലമ്മാൾ,സജി വർഗീസ് എന്നിവർ സംസാരിച്ചു. മണ്ഡലം കമ്മിറ്റി ജലവിഭവ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി.