ശാസ്താംകോട്ട: അതിതീവ്ര ദാരിദ്ര്യ നിർണയ പ്രക്രിയയുടെ ഭാഗമായി ശാസതാംകോട്ട ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽപ്പെട്ട ബ്ലോക്ക് - ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾക്ക് പരിശീലനം സംഘടിപ്പിച്ചു. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന പരിശീലനം ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഡോ.പി.കെ. ഗോപൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസർ ഷാഫി അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം ശ്യാമളകുമാരി, ആർ.പിമാരായ യൂനുസ് കുഞ്ഞ്, ജി.നകുല കുമാർ, ശശികല, ദിനേശ്, എ.കെ.ശങ്കർ, സദാശിവൻപിള്ള, വിജയൻ പിള്ള, ഇ.യൂനുസ് കുഞ്ഞ്, ജോ.ബി.ഡി.ഒ ജോജോ എന്നിവർ സംസാരിച്ചു.