തഴവ: അതിദരിദ്രരെ കണ്ടെത്തൽ പ്രക്രിയയുടെ ഭാഗമായി ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ത്രിതല പഞ്ചായത്ത് പ്രതിനിധികൾക്കായി ദ്വിദിനപരിശീലന പരിപാടി സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ഗേളി ഷൺമുഖൻ ആശംസകൾ നേർന്നു. കില ഫാക്കൽറ്റി തൊടിയൂർ ആർ.രാധാകൃഷ്ണൻ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി.