കൊല്ലം: കെ.പി.സി.സി വിചാർ വിഭാഗ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ രാവിലെ 10.30ന് ഡി.സി.സി ഹാളിൽ സംഘടിപ്പിക്കുന്ന ഗുരുവായൂർ സത്യാഗ്രഹനവതി സമ്മേളനം ഡി.സി.സി അദ്ധ്യക്ഷൻ പി.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്യും. വിചാർ വിഭാഗ് ജില്ലാ ചെയർമാൻ ജി.ആർ. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിക്കും. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ ഡോ.ജി.പ്രതാപവർമ്മ തമ്പാൻ സത്യാഗ്രഹസ്മൃതി പ്രഭാഷണവും എം.എം. നസീർ കേളപ്പജി അനുസ്മരണ പ്രഭാഷണവും നടത്തും. സാക്ഷരതാ മിഷൻ മുൻ ഡയറക്ടർ എം. സുജയ് സംസാരിക്കും. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായി ചുമതലയേറ്റെടുത്ത ഡോ.ജി. പ്രതാപവർമ്മ തമ്പാൻ, എം.എം. നസീർ എന്നിവർക്ക് വിചാർ വിഭാഗ് ജില്ലാ കമ്മിറ്റി സ്വീകരണം നൽകും.