പത്തനാപുരം : ഗാന്ധിഭവനിലെ 'ഒരു വീട്ടിൽ ഒരു ഫലവൃക്ഷം പദ്ധതി'യുടെ സംസ്ഥാനതല ഉദ്ഘാടനം രമേശ് ചെന്നിത്തല നിർവഹിച്ചു. മുൻ മന്ത്രി അഡ്വ.കെ. രാജു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഗാന്ധിഭവൻ സെക്രട്ടറിയും സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് മെമ്പറുമായ ഡോ. പുനലൂർ സോമരാജൻ സ്വാഗതം പറഞ്ഞു. സ്പീഡ് കാർട്ടൂണിസ്റ്റ് ജിതേഷ്ജി, ആർ. റെജി, ജി. രാധാമോഹൻ, എം. മീരാപിള്ള, പ്രകാശ് മഞ്ഞാണിയിൽ, വിൻസെന്റ് ഡാനിയേൽ, മുഹമ്മദ് ഷെമീർ എന്നിവർ സംസാരിച്ചു. ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്. അമൽരാജ് നന്ദി പറഞ്ഞു. സംസ്ഥാന അദ്ധ്യാപക വനമിത്ര പുരസ്കാര ജേതാവ് എൽ. സുഗതന്റെ നേതൃത്വത്തിലുള്ള 'സുഗതവനം' ചാരിറ്റബിൾ ട്രസ്റ്റും രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ഈ വർഷത്തെ പ്രതിഭാമരപ്പട്ടത്തിന് അർഹയായ ഗാന്ധിഭവന്റെ മകൾ ആൻ ജി.ബി,
വിവിധ മേഖലകളിലെ പ്രതിഭകളായ കുമ്പളത്ത് ശങ്കരപിള്ള, അബ്ദുൾ ഷുക്കൂർ, അനിൽ അക്ഷരശ്രീ, ശില സന്തോഷ്, ഐശ്വര്യ ഗോപൻ, യഷ്വർദ്ധൻ നീരജ്, അബ്ബാ മോഹൻ, കായകുളം ബാബു എന്നിവർക്ക് ഗാന്ധിഭവന്റെ ആദരം സമ്മാനിച്ചു.