കൊല്ലം : എൻ.എസ്. സഹകരണ ആശുപത്രിയുടെയും കൊട്ടാരക്കര ബാർ അസോസിയേഷന്റെയും താലൂക്ക് ലീഗൽ സർവീസസ് അതോറിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ കൊട്ടാരക്കര കോർട്ട് കോംപ്ലക്‌സിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ജഡ്ജിമാർക്കും അഭിഭാഷകർക്കും ജീവനക്കാർക്കുമായി സംഘടിപ്പിച്ച ക്യാമ്പ് കൊട്ടാരക്കര അഡിഷണൽ സെഷൻസ് ജഡ്ജ് ജി.അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. എൻ.എസ്. ആശുപത്രി കാൻസർ സർജറി ഡോ. അജയ് ശശിധരൻ, ഗ്യാസ്‌ട്രോ എന്ററോളജി ഡോ.എസ്.ഹരികൃഷ്ണൻ , ഓഫ്താൽമോളജി ഡോ.അജിത് വർഗീസ്, ഗൈനക്കോളജി ഡോ.ജിബി അനീഷ്, ജനറൽ മെഡിസിൻ ഡോ. നസ്രിൻ, മാക്‌സിലോഫേഷ്യൽ ആൻഡ് ഡന്റൽ ഡോ.അരുൺ, ഡോ.രശ്മി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
കൊട്ടാരക്കര ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.എൻ.പി. പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. ബാർ അസോസിയേഷൻ സെക്രട്ടറി വി.ശ്രീറാം സ്വാഗതവും താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി സെക്രട്ടറി വി.മനോജ് കുമാർ നന്ദിയും പറഞ്ഞു. കൊട്ടാരക്കര ഫാമിലി കോർട്ട് ജഡ്ജ് ഹരി ആർ. ചന്ദ്രൻ, സബ് ജഡ്ജ് സന്ദീപ് കൃഷ്ണ, മജിസ്‌ട്രേറ്റുമാരായ രാജശ്രീ, ജയകുമാർ, ഓൾ കേരള ലായേഴ്‌സ് യൂണിയൻ സ്റ്റേറ്റ് കമ്മിറ്റി മെമ്പർ അഡ്വ.എസ്.പുഷ്പാനന്തൻ, ഓൾ കേരള ലായേഴ്‌സ് യൂണിയൻ കൊട്ടാരക്കര യൂണിറ്റ് സെക്രട്ടി അഡ്വ. ഡി.എസ്. സോനു, എൻ.എസ്. സഹകരണ ആശുപത്രി പി.ആർ.ഒ. ഇർഷാദ് ഷാഹുൽ എന്നിവർ സംസാരിച്ചു.