പുനലൂർ: കേരള ഫോക്കസ് പബ്ലിക് ലൈബ്രറിക്ക് വേൾഡ് മലയാളി കൗൺസിൽ ( ഡബ്ള്യു.എം.സി ) അമേരിക്ക റീജിയണിന്റെ നേതൃത്വത്തിൽ പുസ്തകങ്ങൾ കൈമാറി. കേരള ഫോക്കസ് പബ്ലിക് ലൈബ്രറി പ്രസിഡന്റ് എൻ.ജനാർദ്ദനൻ അദ്ധ്യക്ഷതയും സെക്രട്ടറി വി.വിഷ്ണുദേവ് സ്വാഗതവും ആശംസിച്ച യോഗം മുൻ മന്ത്രിയും കേരള ഫോക്കസ് രക്ഷാധികാരിയുമായ കെ.രാജു വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൺ വൈസ് പ്രസിഡന്റ് സന്തോഷ് ജോർജ്ജിൽ നിന്ന് പുസ്തകങ്ങൾ ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർമാൻ വി.പി.ഉണ്ണികൃഷ്ണൻ, മുൻ നഗരസഭാ ചെയർമാൻ എം.എ.രാജഗോപാൽ, പുനലൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പ്രൊഫ.പി.കൃഷ്ണൻകുട്ടി, എം.എ.സാബു, മീനം രാജേഷ്, ഡോ.ബിന്ദുരാജ്, നവിലാൽ, രവികൃഷ്ണൻ, ടി.ഇ.ചെറിയാൻ, എന്നിവർ സംസാരിച്ചു.
തുടർന്ന് പി.കെ.മോഹനൻ, ശ്രീലത ബിജു, കൊന്നമൂട് ഗോപൻ എന്നിവർ കവിതാലാപനവും കോട്ടവട്ടം തങ്കപ്പൻ നാടൻപാട്ടും അവതരിപ്പിച്ചു.