അഞ്ചൽ: കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി അഞ്ചൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ മെരിറ്റ് അവാർഡുകൾ നൽകുന്നു. വ്യാപാരികളുടെ മക്കളിൽ 2019-20, 2020-21 വർഷങ്ങളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട്, ഡിഗ്രി, മറ്റ് ഉന്നത ബിരുദങ്ങൾ തത്തുല്യ പരീക്ഷകൾ എന്നിവയിൽ ഉന്നതവിജയം നേടിയ കുട്ടികൾ വ്യാപാര സ്ഥാപനങ്ങളിൽ തൊഴിൽ ചെയ്യുന്ന സെയിൽസ്മാൻമാർ,ചുമട്ടു തൊഴിലാളികൾ, അ‌ഞ്ചൽ ടൗണിലെ ഓട്ടോ, ടാക്സി, ജീപ്പ്, ടെമ്പോ എന്നീ വാഹനങ്ങളിലെ ഡ്രൈവർമാർ തുടങ്ങിയവരുടെ മക്കളിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി വിജയിച്ച കുട്ടികൾ എന്നിവരെയാണ് അവാർഡിനായി പരിഗണിക്കുന്നത്. യോഗ്യരായ കുട്ടികൾ മാർക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഫോട്ടോ എന്നിവ സഹിതം നവംബർ 5 ന് മുമ്പായി യൂണിറ്റ് ഭാരവാഹികളെ ഏൽപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 9447072323, 9447344870 എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി വി.എം.തോമസ് അറിയിച്ചു.