അഞ്ചൽ: പനയഞ്ചേരി സുകൃതം ബാലാശ്രമത്തിലെ പാലിയേറ്റീവ് വാഹനത്തിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. രാവിലെ 9.30ന് സേവാഭാരതി ജില്ലാ പ്രസിഡന്റ് ഡോ. എൻ. മുരളി, ഡോ. അരവിന്ദ് രാധാകൃഷ്ണന് താക്കോൽ കൈമാറി ഉദ്ഘാടനം നിർവഹിക്കും. ജി. രാജേന്ദ്രൻപിളള, അഞ്ചൽ ഗോപൻ, കൊച്ചുകുട്ടൻ പിള്ള, ആർ. ബാബു, കൃഷ്ണകുമാരി, ഡോ. ഗീത, എൻ. ശിവരാജൻ, എസ്. സജീഷ്,. എം. രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.