ശാസ്താംകോട്ട: താലൂക്കാശുപത്രിയിലെ ആംബുലൻസിൽ നിന്ന് ആംബുലൻസ് ജീവനക്കാർ ഓക്‌സിജൻ സിലിൻഡർ മറിച്ചു വിറ്റ സംഭത്തിൽ പൊലീസിന് പരാതി നൽകിയിട്ടും തുടർ നടപടികൾ ഉണ്ടായില്ലെന്ന് ആക്ഷേപം. കഴിഞ്ഞ ജൂണിലാണ് ആംബുലൻസിൽ നിന്ന് ജീവനക്കാർ ഓക്സിജൻ സിലിണ്ടർ മറിച്ച് വിറ്റത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ആശുപത്രി സൂപ്രണ്ട് രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്യുകയും ഇവർക്കെതിരെ പൊലീസിന് പരാതി നൽകുകയുമായിരുന്നു. എന്നാൽ ചില നേതാക്കൻമാർ ഇടപെട്ട് പ്രശനം ഒത്തുതീർപ്പാക്കുകയായിരുന്നു. സിലിണ്ടർ തിരികെ എത്തിക്കുകയും ജീവനക്കാരെ തിരിച്ചെടുക്കാൻ ആശുപത്രി സൂപ്രണ്ടിനോട് ആവശ്യപ്പെട്ടങ്കിലും സൂപ്രണ്ട് അതിന് തയ്യാറാകാതെ വന്നതോടെ ജീവനക്കാർ ഇപ്പോഴും പുറത്താണ്. ജീവനക്കാരില്ലാത്തതിനാൽ ആംബുലൻസ് ഇപ്പോൾ ഷെഡിലാണ്.