ചാത്തന്നൂർ: ചാത്തന്നൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് വേണ്ടി നിർമ്മിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. ജി.എസ്. ജയലാൽ എം.എൽ.എ അദ്ധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയൽ സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം ചെയ്യും. എം.പിമാരായ എൻ.കെ. പ്രേമചന്ദ്രൻ, കെ. സോമപ്രസാദ് എന്നിവർ പങ്കെടുക്കും. പ്ലാൻ ഫണ്ടിൽ നിന്ന് 2.82 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മിച്ചത്.
കൊവിഡ് കാലത്തെ നീണ്ട അടച്ചിടലിന് ശേഷം സ്കൂൾ തുറക്കുന്നതോടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്ലാസ് മുറികളാണ് ഒരുക്കിയിരിക്കുന്നത്.