കൊല്ലം: താന്ത്രികാചാര്യൻ മുഖത്തല നീലമന ഇല്ലത്ത് ബ്രഹ്മശ്രീ വൈകുണ്ഡം ഗോവിന്ദൻ നമ്പൂതിരി (67) അന്തരിച്ചു.
തിരുവിതാംകൂർ ദേവസ്വത്തിൽ ഉൾപ്പെടെ കേരളത്തിനകത്തും പുറത്തുമായി 500ൽ അധികം ക്ഷേത്രങ്ങളുടെ തന്ത്രി ആയിരുന്നു. അഖിലകേരള തന്ത്രി മണ്ഡലം സ്ഥാപക നേതാവും രക്ഷാധികാരിയുമായിരുന്നു. നിലവിൽ യോഗക്ഷേമ സഭ കൊല്ലം ജില്ലാ പ്രസിഡന്റിന്റെ പദവിയുൾപ്പെടെ നിരവധി സംഘടനകളുടെ നേതൃസ്ഥാനം വഹിക്കുന്നുണ്ട്. ദീർഘകാലം മുഖത്തല മുരാരി ക്ഷേത്രത്തിൽ തന്ത്രിയും മേൽശാന്തിയും ആയിരുന്നു. പരേതരായ തന്ത്രി വൈകുണ്ഡം നമ്പൂതിരിയുടെയും പങ്കജാക്ഷി അന്തർജനത്തിന്റെയും മകനാണ്. ഭാര്യ. റിട്ട. അദ്ധ്യാപിക ലീല അന്തർജനം (മാധവപ്പള്ളി ഇല്ലം). മക്കൾ: ജി.എൽ. വിഷ്ണുദത്ത് നമ്പൂതിരി, ജി.എൽ. ശങ്കർദത്ത് നമ്പൂതിരി. സംസ്കാരം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് മുഖത്തല നീലമന ഇല്ലത്ത്.