കൊട്ടാരക്കര: മൺപാത്ര നിർമ്മാണ സമുദായങ്ങളുടെ ദേശീയ സംഘടനയായ പ്രജാപതി സഭയുടെ കേരള സംസ്ഥാന കമ്മിറ്റി എറണാകുളം ആദർശ് ഭവനിൽ നടന്നു. 30 അംഗ സംസ്ഥാന സമിതിയുടെ മീറ്റിംഗ് സംസ്ഥാന പ്രസിഡന്റ് ശശികുമാർ ഉദ്ഘാടനം ചെയ്തു. മൺപാത്ര നിർമ്മാണ സമുദായത്തിന്റെ വിവിധ സംഘടനകളിലെ നേതാക്കളെ ഉൾക്കൊള്ളിച്ചാണ് സംസ്ഥാന കമ്മിറ്റിക്ക് രൂപം നൽകിയത്. സി.ശശികുമാർ( പ്രസിഡന്റ്) , വിജയൻ പാടൂക്കാട്( വർക്കിംഗ് പ്രസിഡന്റ്), നെടുവത്തൂർ ചന്ദ്രശേഖരൻ( ചീഫ് ജനറൽ സെക്രട്ടറി), ഓയൂർ രമേശ്( ട്രഷറർ),ഡോ.പ്രമീളാ മഹേഷ്( വനിതാ പ്രസിഡന്റ്), സതീശൻ രാഘവൻ( പ്രസിഡന്റ് യുവജന), പ്രകാശ് വിലങ്ങറ( വൈസ് പ്രസിഡന്റ്), പി.കെ.ചന്ദ്രൻ( ഓർഗനൈസിംഗ് സെക്രട്ടറി) എന്നിവരെ സംസ്ഥാന ഭാരവാഹികളായി തിരഞ്ഞെടുത്തു.
യോഗത്തിൽ മൺപാത്ര സമുദായ നിർമ്മാണ സംഘടനാ നേതാക്കളായ വിജയൻ പാടുക്കാട്, നെടുവത്തൂർ ചന്ദ്രശേഖരൻ, ഗോപാലകൃഷ്ണൻ, ടി.യു.രാജു, പ്രകാശ് വിലങ്ങറ, എൻ.കെ. പ്രഭാകരൻ, നീതു കുട്ടപ്പൻ, രമേശ് ഓയൂർ എന്നിവർ സംസാരിച്ചു. ഐ.എ.എസ് കാരില്ലാത്ത മൺപാത്ര നിർമ്മാണ സമുദായത്തിലെ പത്തു കുട്ടികളെ കണ്ടെത്തി സംഘടനയുടെ നേതൃത്വത്തിൽ സൗജന്യ സിവിൽ സർവീസ് പരിശീലനം നൽകാൻ തീരുമാനിച്ചു.