കാവനാട്: കുരീപ്പുഴ സംഗീത ജംഗ്ഷൻ നന്ദനം - 1ൽ പരേതനായ മധുസൂദനൻപിള്ളയുടെ (സി.പി.ഐ ടൗൺ വെസ്റ്റ് എൽ.സി സെക്രട്ടറിയും പുന്നത്തല ബാങ്ക് മുൻ പ്രസിഡന്റും) ഭാര്യ വസന്തകുമാരി (62, ആനേഴ്ത്ത് കിഴക്കതിൽ, കുരീപ്പുഴ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് മുളങ്കാടകം ശ്മശാനത്തിൽ. മക്കൾ: വിജിത് (മെഡിക്കൽ റെപ്പ്), സുജിത് (ബി.എസ്.എഫ്, ത്രിപുര). മരുമക്കൾ: മൃദുല മോഹൻ, വർഷ ശ്രീകുമാർ.