ഓച്ചിറ: കോൺഗ്രസ് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടക്കുന്ന ഇന്ദിര ജ്യോതി പ്രയാണം ഇന്ന് വൈകിട്ട് ഓച്ചിറയിൽ സമാപിക്കും. ഓച്ചിറ, ക്ലാപ്പന, ആലപ്പാട്, അഴീക്കൽ, കുലശേഖരപുരം മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ജ്യോതി പ്രയാണങ്ങളാണ് ഓച്ചിറയിൽ സമാപിക്കുന്നത്. തുടർന്ന് വൈകിട്ട് 5ന് ഓച്ചിറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ഇന്ദിര ജ്യോതി സംഗമം സി.ആർ മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് നീലികുളം സദാനന്ദൻ അദ്ധ്യക്ഷത വഹിക്കും. ബി.എസ്.വിനോദ്, കെ.എം നൗഷാദ്, കുറുങ്ങപ്പള്ളി അശോകൻ, എൻ. കൃഷ്ണകുമാർ, സജിൻ ബാബു എന്നിവർ നേതൃത്വം നല്കും. ഓച്ചിറ കോൺഗ്രസ് ഭവനിൽ കെ.പി.സി.സി ജന.സെക്രട്ടറി ഡോ.ജി.പ്രതാപവർമ്മ തമ്പാനും ക്ലാപ്പന ആലുംമൂട് ജംഗ്ഷനിൽ യു. ഡി.എഫ് ചെയർമാൻ കെ.സി.രാജനും ആലപ്പാട്അഴീക്കലിൽ കെ.പി.സി.സി സെക്രട്ടറി തൊടിയൂർ രാമചന്ദ്രനും കുലശേഖരപുരം പഞ്ചായത്ത് സെന്ററിൽ ബ്ലോക്ക് പ്രസിഡന്റ് നീലി കുളം സദാനന്ദനും ആദിനാട് ടി.ബി. ജംഗ്ഷനിൽ സി.സി.സി ജന.സെക്രട്ടറി കെ.രാജശേഖരനും ജ്യോതിപ്രയാണങ്ങൾ ഉദ്ഘാടനം ചെയ്യും.