പുനലൂർ: ഇളമ്പൽ ആരംപുന്ന പ്രീ-മെട്രിക് ഹോസ്റ്റലിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അഞ്ച് മുതൽ പത്ത് വരെ ക്ലാസുകളിൽ പഠിക്കുന്ന പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട പെൺകുട്ടികൾക്കാണ് പ്രവേശനം. വരുമാനം, ജാതി,കഴിഞ്ഞ വർഷം പഠിച്ചിരുന്ന സ്കൂളിലെ ഗ്രേഡ് സർട്ടിഫിക്കറ്റ് തുടങ്ങിയവ സഹിതം നവംബർ 10ന് വൈകിട്ട് 5ന് മുമ്പ് പത്തനാപുരം ബ്ലോക്ക് പട്ടിക ജാതി വികസന ഓഫീസർക്ക് അപേക്ഷ നൽകണമെന്ന് അധികൃതർ അറിയിച്ചു. ഫോൺ : 8547630028.