കടയ്ക്കൽ : എ.ഐ.വൈ.എഫ് കടയ്ക്കൽ മേഖല കമ്മിറ്റിയുടെ പ്രതിഭാ സായാഹ്നം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ജെ. അരുൺ ബാബു അവാർഡുകൾ വിതരണം ചെയ്തു. എ ഐ വൈ എഫ് കടയ്ക്കൽ മേഖല പ്രസിഡന്റ് എസ് കൃഷ്ണപ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എസ്. ബുഹാരി, മണ്ഡലം സെക്രട്ടറി ജെ. സി . അനിൽ, എ.ഐ.വൈ.എഫ് ജില്ലാപ്രസിഡന്റ് ടി. എസ്. നിധീഷ്, പി. പ്രതാപൻ, വി. ബാബു, ഡി. ലില്ലി, ആർ. സുകുമാരൻ നായർ, സുധിൻ കടയ്ക്കൽ, അശോക് ആർ. നായർ, ബി. ആദർശ്, ആർ. എസ്. അഖിൽ, കെ .എം. മാധുരി, അഖിൽ പ്രസന്നൻ തുടങ്ങിയവർ സംസാരിച്ചു. ആതുരസേവന രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് എ ഐ വൈ എഫ് നൽകി വരുന്ന പി കെ വി സ്മൃതി പുരസ്‌കാരം കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധൻ ഡോ. കൃഷ്ണകുമാറും ഹയർ സെക്കൻഡറിയിൽ ഉയർന്ന മാർക്ക് വാങ്ങുന്ന വിദ്യാർത്ഥിക്ക് നൽകി വരുന്ന കെ. വി. ജോഷ്‌കുമാർ പുരസ്‌കാരം കടയ്ക്കൽ സർക്കാർ സ്‌കൂളിൽ നിന്ന് 1200 മാർക്ക് വാങ്ങി വിജയിച്ച എം .ഡി. കീർത്തനയും ഏറ്റുവാങ്ങി.