കുളത്തൂപ്പുഴ: എ .ഐ. വൈ .എഫ്, എ .ഐ. എസ് .എഫ് നെടുവണ്ണൂർ കടവ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഇ. എസ്. എം കോളനിയിൽ വച്ച് വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണവും എസ്. എസ്. എൽ .സി പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും നടന്നു. കുളത്തൂപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. അനിൽകുമാർ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. എ .ഐ. വൈ .എഫ്, എ .ഐ .എസ് .എഫ് നേതാക്കളായ രതുകൃഷ്ണൻ, അനിമോൻ എന്നിവർ നേതൃത്വം നൽകി.