കൊട്ടാരക്കര : പുത്തൂർ ശ്രീനാരായണപുരം അയിരൂർക്കുഴി സർപ്പക്കാവിലെ സർപ്പപൂജയും നൂറുംപാലും ഇന്ന് രാവിലെ 9ന് നടക്കും. നൂറുംപാലും, സർപ്പപൂജ, ആയില്യപൂജ, നക്ഷത്രാർച്ചന, അഭിഷേകം എന്നിവയാണ് പ്രധാന വഴിപാടുകൾ. ഭക്തജനങ്ങൾക്ക് വാട്ട്സ് ആപ്പ് വഴിയും ടെലഫോൺ മുഖേനയും വഴിപാടുകൾ നടത്താമെന്ന് ക്ഷേത്രോപദേശക സമിതി ഭാരവാഹികൾ അറിയിച്ചു. ഫോൺ: 9447859386, 9747106447.