ചാത്തന്നൂർ: ആദിച്ചനല്ലൂർ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ ജെൻഡർ റിസോഴ്സ് സെന്ററിന്റെ ഭാഗമായി വാർഡ് 16 വിജിലന്റ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ എക്സൈസ് വകുപ്പുമായി ചേർന്ന് ലഹരി വിമുക്ത ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. കനാൽ ജംഗ്ഷനിൽ നടന്ന യോഗത്തിൽ ഗ്രാമ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്ലാക്കാട് ടിങ്കു അദ്ധ്യക്ഷനായി. എക്സൈസ് പ്രിവന്റീവ് ഓഫീസർ ശ്രീകുമാർ ക്ലാസെടുത്തു. കമ്മ്യൂണിറ്റി കൗൺസിലർ മഞ്ജു, സി.ഡി.എസ് മെമ്പർ കലജദേവി, രമേശൻ, ജെ. രാധാകൃഷ്ണൻ, പ്രതിഭ ബിജു, സരിത, ലിസ പ്രസാദ്, കുടുംബശ്രീ പ്രവർത്തകർ എന്നിവർ സംസാരിച്ചു. വിജിലന്റ് ഗ്രൂപ്പ് കൺവീനർ വിജിത സ്വാഗതം പറഞ്ഞു