പാരിപ്പള്ളി:പരവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാ ജ്യോതി പ്രയാണവും ഇന്ദിരാജി അനുസ്മരണവും ഇന്ന് രാവിലെ 10ന് പരവൂർ മാർക്കറ്റ് ജംഗ്ഷനിൽ നടക്കും. കെ.പി.സി.സി സെക്രട്ടറി അഡ്വ. ബേബി സൺ ഉദ്ഘാടനം നിർവഹിക്കുമെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ബിജു പാരിപ്പള്ളി അറിയിച്ചു.