photo
കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് പാരിപ്പള്ളി യൂത്ത് കോൺഗ്രസ്‌ - മഹിളാ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ മാർച്ച്‌

പാരിപ്പള്ളി; കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത്‌ ഭരണസമിതി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പാരിപ്പള്ളി യൂത്ത് കോൺഗ്രസ്‌ -മഹിളാ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പഞ്ചായത്ത്‌ ഓഫീസിലേക്ക് മാർച്ച്‌ നടത്തി. കല്ലുവാതുക്കൽ പാറയിൽ മൃഗാശുപത്രി സമീപത്തു നിന്നാരംഭിച്ച മാർച്ച്‌ പഞ്ചായത്ത്‌ ഓഫീസിനു മുന്നിൽ പൊലീസ് തടഞ്ഞു.തുടർന്ന് നടന്ന യോഗം കോൺഗ്രസ്‌ നേതാവ് ഷഫീർ ഉദ്ഘാടനം ചെയ്തു. കല്ലുവാതുക്കൽ മണ്ഡലം യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ നിതിൻ കല്ലുവാതുക്കൽ അദ്ധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ്‌ കല്ലുവാതുക്കൽ മണ്ഡലം പ്രസിഡന്റ്‌ വി.അശ്വതി, പരവൂർ ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്‌ ബിജു പാരിപ്പള്ളി, പാരിപ്പള്ളി യൂത്ത് കോൺഗ്രസ് പ്രസിഡന്റ്‌ രാഹുൽ സുന്ദരേശൻ, മഹിള കോൺഗ്രസ്‌ പാരിപ്പള്ളി മണ്ഡലം പ്രസിഡന്റ്‌ സുനിത ജയകുമാർ, മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റുമാരായ വിഷ്ണു വിശ്വരാജൻ, അഡ്വ. സിമ്മിലാൽ, വട്ടക്കുഴിക്കൽ മുരളി,അഭിലാഷ് കുമാർ, തോമസ് കുട്ടി,ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ആശ, പഞ്ചായത്ത്‌ അംഗങ്ങളായ പ്രമീള, ഹരീഷ് പൂവത്തൂർ, റീന മംഗലത്, ഉഷാകുമാരി, രജനി രാജൻ, നീന റെജി എന്നിവർ നേതൃത്വം നൽകി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും പാരിപ്പള്ളി ടൗൺ വാർഡ് മെമ്പറുമായ ശാന്തിനി നന്ദി പറഞ്ഞു.