ചവറ: പന്മന പഞ്ചായത്തിലെ പ്രോജക്ട് അസിസ്റ്റന്റിനെ ദിവസവേതനാടിസ്ഥാനത്തിൽ താത്കാലികമായി നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ബയോഡേറ്റ സഹിതം നവംബ‌ർ 15ന് വൈകിട്ട് 4 മണിക്ക് മുൻപായി പഞ്ചായത്ത് ഓഫീസിൽ അപേക്ഷിക്കണം. യോഗ്യത സാങ്കേതിക പരീക്ഷ കൺട്രോളർ / സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന 3 വർഷത്തെ ഡിപ്ലോമ ഇൻ കൊമേഴ്സൽ - പ്രാക്ടീസ് (ഡി .സി. പി) / ഡിപ്ലോമ ഇൻ കംമ്പ്യൂട്ടർ ആപ്ലിക്കേഷൻ ഇൻ ബിസിനസ് മാനേജ്മെന്റ് പാസായിരിക്കണം അല്ലെങ്കിൽ കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ച ബിരുദവും ഒപ്പം ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കംമ്പ്യൂട്ടർ ആപ്ലിക്കേഷനോ പാസായിരിക്കണം. പ്രായ പരിധി 2021 ജനുവരി 1 ന് 18 നും 30 നും മദ്ധ്യേ. പട്ടികജാതി പട്ടിക വർഗ വിഭാഗക്കാർക്ക് 3 വർഷത്തെ ഇളവ് അനുവദിക്കും.