കടയ്ക്കൽ: ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്. സാരമായി പരിക്കേറ്റ ചരിപ്പറമ്പ് കുതിരപ്പാലം
വാഴവിള വീട്ടിൽ വിനോദ് (19), തുടയന്നൂർ സ്വദേശി അനു(19), ചരിപ്പറമ്പ് സ്വദേശിയായ മറ്റൊരാളെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി ഏഴിന് ചിങ്ങേലി ജംഗ്ഷന് സമീപമായിരുന്നു അപകടം. പരിക്കേറ്റവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെത്തിച്ചു. തലയ്ക്ക് സാരമായി പരിക്കേറ്റതിനാൽ മൂവരേയും മെഡിക്കൽ കോളേജിലേക്ക് മാറ്റി.