കുന്നിക്കോട്: അവണീശ്വരം റെയിൽവേ സ്റ്റേഷനും ഗേറ്റിനും ഇടയിലുള്ള റെയിൽവേ പാളത്തിൽ യുവതിയെ ട്രെയിനിടിച്ച് മരിച്ച നിലയിൽ കണ്ടെത്തി. പത്തനാപുരം പാതിരാക്കൽ ബാലപാഠി ജംഗ്ഷനിൽ താമസിക്കുന്ന ജോസിന്റെ ഭാര്യ മേലില സ്വദേശി മിനി എന്ന സുലേഖയാണ് മരിച്ചത്. വൈകിട്ട് 6.40 ന് പുനലൂരിൽ നിന്ന് കൊല്ലത്തേക്ക് പോയ പുനലൂർ-കൊല്ലം സ്പെഷ്യൽ ട്രെയിനാണ് മിനിയെ ഇടിച്ചത്. ഭർത്താവ് പെയിന്റിഗ് തൊഴിലാളിയാണ്. സുലേഖ കുന്നിക്കോട്ടുള്ള സ്വകാര്യ സൂപ്പർമാർക്കറ്റിലെ ജീവനക്കാരിയാണ്. മക്കൾ : കേസിയ, മിഖായേൽ, ജോയൽ. മാതാവ്: ഓമന.