prathy
ജിതിൻ (33) സുധീന (36 )

ഓയൂർ: പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ച് നാടുവിട്ട കമിതാക്കളെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു.ചെറിയ വെളിനല്ലൂർ മേലേ കൊച്ചു പുത്തൻവീട്ടിൽ ജിതിൻ (33), അയൽവാസിയും വീട്ടമ്മയുമായ സുധീന (36) എന്നിവരാണ് അറസ്റ്റിലായത്.വിവാഹിതനും ഒരു ആൺകുട്ടിയുടെ പിതാവുമായ ജിതിൻ അയൽവാസിയായ 13ഉം, 9 ഉം വയസുള്ള കുട്ടികളുടെ മാതാവുമായ സുധീന യുമായി ഏറെ നാളായി പ്രണയത്തിലായിരുന്നു. സുധിനയുടെ ഭർത്താതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൂയപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരവെ ഇരുവരെയും ശനിയാഴ്ച്ച കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്ന് പിടികൂടുകയായിരുന്നു. ജുവനൈൽ ആക്ട് പ്രകാരം കേസെടുത്ത് ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.