ഓയൂർ: വെളിനല്ലൂർ പഞ്ചായത്ത് അമ്പലംകുന്ന് ബഡ്സ് സ്കൂൾ റീഹാബിലിറ്റേഷൻ സെന്ററിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11.30ന് മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് എം. അൻസർ അദ്ധ്യക്ഷത വഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് സാം.കെ. ഡാനിയേൽ മാറ്റ് നിർമ്മാണം ഉദ്ഘാടനം ചെയ്യും. മുൻ എം.എൽ.എ.മുല്ലക്കര രത്നാകരൻ മുഖ്യപ്രഭാഷണം നടത്തും.