baby-kumar-padam
വടക്കൻ മൈനാഗപ്പള്ളി 492-നമ്പർ ശാഖയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്കുള്ള അവാർഡു വിതരണം കുന്നത്തൂർ എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് ആർ. ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു

പോരുവഴി: എസ്.എൻ.ഡി.പി യോഗം മൈനാഗപ്പള്ളി 492-ാം നമ്പർ ശാഖയിൽ പ്രതിഷ്ഠാ വാർഷികവും പി.എച്ച്.ഡി, എം.ബി.ബി.എസ്, പ്ളസ് ടു, എസ്.എസ്.എൽ.സി എന്നിവയ്ക്ക് ഉന്നതവിജയം നേടിയ കുട്ടികൾക്കുള്ള അവാർഡ് വിതരണവും ശാഖാങ്കണത്തിൽ വച്ച് കുന്നത്തൂർ യൂണിയൻ പ്രസിഡന്റ് ആർ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സി.പി. രാജൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സുരീന്ദ്രൻ സ്വാഗതം പറഞ്ഞു. യോഗം ഡയറക്ടർ ബോർഡ് മെമ്പർ ശ്രീലയം ശ്രീനിവാസൻ , യൂണിയൻ കൗൺസിലർ സുധാകരൻ, ശാഖാ കമ്മിറ്റി അംഗങ്ങളായ സുനിൽകുമാർ , രാജേന്ദ്രൻ , വിജോഷ് കുമാർ എന്നിവർ സംസാരിച്ചു.