കൊല്ലം: എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയൻ പരിധിയിൽപെട്ട പെരുമ്പുഴ 627-ാം നമ്പർ ശാഖാ ക്ഷേത്രത്തിനു സമീപം ഇരുളിന്റെ മറവിൽ മാലിന്യം നിക്ഷേപം പതിവായി. സംഭവത്തിനു പിന്നിലുള്ളവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ശാഖായോഗം ആവശ്യപ്പെട്ടു. യോഗത്തിൽ ശാഖാ പ്രസിഡന്റ് എസ്. ബിനോയ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് മൂവ്മെന്റ് കുണ്ടറ യൂണിയൻ സെക്രട്ടറിയും ശാഖാ മനോജിംഗ് കമ്മിറ്റി മെമ്പറുമായ എം.എസ്. വിശാൽ, കെ. ബാഹുലേയൻ, എസ്. മനുകുമാർ, ശ്രീകുമാർ, എൻ. ദിലീപ്, ബി. മോഹനൻ, എം.കെ. ശശിധരൻ, ഉദയൻ, സി. സുരേഷ്, സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.