പുത്തൂർ: പൂവറ്റൂർ പടിഞ്ഞാറ് ഗവ.എൽ.പി സ്കൂളിന്റെ പുതിയ കെട്ടിടം മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. മുൻ എം.എൽ.എ പി.ഐഷാപോറ്റിയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചത്. സ്മാർട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം കൊടിക്കുന്നിൽ സുരേഷ് എം.പി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി. ഇന്ദുകുമാർ അദ്ധ്യക്ഷനായി. പി.ഐഷാപോറ്റി, ജില്ലാപഞ്ചായത്ത് അംഗം ആർ.രശ്മി, കുളക്കട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിതഗോപകുമാർ, പി.ടി.എ പ്രസിഡന്റ് എസ്.അനിൽകുമാർ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാർ കോട്ടയ്ക്കൽ രാജപ്പൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ടി.മഞ്ജു , സജിമോൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ.മോഹനൻ, മഠത്തിനാപ്പുഴ അജയൻ, വിവിധ രാഷ്ട്രിയകക്ഷിനേതാക്കൾ തുടങ്ങിയവർ സംസാരിച്ചു.