al
കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ കേരളാ കോൺഗ്രസ്‌ (ബി )കുളക്കട പോസ്റ്റോഫീസിനുമുന്നിൽ നടത്തിയ പ്രതിഷേധ ധർണ

പുത്തൂർ: കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയും പെട്രോൾ ഡീസൽ, പാചക വാതക വില വർദ്ധനവിനെതിരെയും കേരളാ കോൺഗ്രസ്‌ (ബി )കുളക്കട പോസ്റ്റോഫീസിന് മുന്നിൽപ്രതിഷേധ ധർണ നടത്തി. ജില്ലാ പ്രസിഡന്റും കൊട്ടാരക്കര മുൻസിപ്പൽ ചെയർമാനുമായ എ. ഷാജു ഉദ്ഘാടനം ചെയ്തു, മണ്ഡലം പ്രസിഡന്റ്‌ പെരുംകുളം രാജീവ്‌ അദ്ധ്യക്ഷനായി. ജേക്കബ് വർഗീസ് വടക്കടത്, പെരുംകുളം സുരേഷ്, ഷുഗു. സി. തോമസ്, ശശിധരൻ പിള്ള, സന്തോഷ്‌ കുമാർ,മദന മോഹനൻ നായർ,ജനാർദ്ദനൻ, അഖിലേഷ്,തുടങ്ങിയവർ സംസാരിച്ചു.