തഴവ: കുലശേഖരപുരം ആദിനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഇന്ദിരാ ഗാന്ധിരക്തസാക്ഷിസ്മൃതിസംഗമം സംസ്ഥാന കാർഷിക കടാശ്വാസ കമ്മിഷൻ അംഗം കെ .ജി. രവി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ. എം. നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. ഡി .സി. സി ജനറൽ സെക്രട്ടറി കെ .രാജശേഖരൻ , ഓച്ചിറ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് നീലികുളം സദാനന്ദൻ, കെ.എസ്. പുരം സുധീർ , ആദിനാട് നാസർ, ബിനി അനിൽ, ആദിനാട് മജീദ്, മേടയിൽ ശിവ പ്രസാദ്, ശിവാനന്ദൻ, ദിലീപ് കൊമളത്ത്, ആർ. ഉത്തമൻ , റഷീദ് വെന്റാടി, ആദിനാട് ഗിരീഷ് തുടങ്ങിയവർ സംസാരിച്ചു.