ശാസ്താംകോട്ട: ഇന്ദിരാഗാന്ധിയുടെ 37-ാം രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി കോൺഗ്രസ് മൈനാഗപ്പള്ളി കിഴക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാ ജ്യോതി പ്രയാണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി വൈ.ഷാജഹാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വിദ്യാരംഭം ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം.സെയ്ദ് പ്രഭാഷണം നടത്തി. എസ്.രഘുകുമാർ,ഷാജി ചിറക്കുമേൽ, മനാഫ് മൈനാഗപ്പള്ളി, വി.അബ്ബാസ്, കൊയ് വേലി മുരളി ,അനൂജ വിജയൻ ,നാദിർഷാ കാരൂർക്കടവ്,വേങ്ങ വഹാബ്, ,ഇടവനശ്ശേരി ബഷീർ, ചിത്രലേഖ,റഹിം, ലത സോമൻ,. സാജിദബീഗം ,അമ്പിളി, ഷബീർ ഷ തുടങ്ങിയവർ പ്രസംഗിച്ചു.