photo
ഏരൂർ പഞ്ചായത്ത് കാർഷിക വികസന സഹകരണസംഘം പുതിയ ഓഫീസ് ഉദ്ഘാടനം എൻ.കെ. പ്രേമചന്ദ്രൻ എം.പി. നിർവ്വഹിക്കുന്നു. പി.എസ്. സുപാൽ എം.എൽ.എ., ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി. അജയൻ, സംഘം പ്രസിഡന്റ് ഏരൂർ സുഭാഷ് എന്നിവർ സമീപം

അഞ്ചൽ: സഹകരണമേഖലയെ തകർക്കാൻ ആസൂത്രിത ശ്രമമാണ് രാജ്യത്ത് നടക്കുന്നതെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. ഏരൂർ പഞ്ചായത്ത് കാർഷിക വികസന സഹകരണസംഘം പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചില ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ സഹകരണ മേഖലയുടെ വിശ്വാസ്യത തകർക്കാനും കൈപ്പിടിയിലാക്കാനുമുള്ള ശ്രമം നടന്നുവരുന്നു. ഇതിനെ കക്ഷിരാഷ്ട്രീയത്തിനതീതമായി നേരിടാൻ തയ്യാറാകണമെന്നും പ്രേമചന്ദ്രൻ പറഞ്ഞു. കേരളത്തിന്റെ സഹകരണ മേഖല രാജ്യത്തിന് തന്നെ മാതൃകയാണെന്ന് മുഖ്യപ്രസംഗം നടത്തിയ പി.എസ്. സുപാൽ എം.എൽ.എ പറഞ്ഞു. ബാങ്ക് പ്രസിഡന്റ് ഏരൂർ സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. ഏരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അജയൻ, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി. അജിത്, യൂണിറ്റ് ഇൻസ്പെക്ടർ അനീൽ ബേബി, പി.ബി. വേണുഗോപാൽ, എം.എസ്. ശ്രീലേഖ തുടങ്ങിയവർ സംസാരിച്ചു.