അഞ്ചൽ: നവംബർ ഒന്നിന് സ്കൂൾ തുറക്കുന്ന പശ്ചാത്തലത്തിൽ ഇടമുളയ്ക്കൽ ഗവൺമെന്റ് ജവഹർ ഹൈസ്കൂൾ വിദ്യാർത്ഥികളെ സ്വീകരിക്കാനായി അണിഞ്ഞൊരുങ്ങി. സ്കൂൾ പരിസരവും ക്ലാസ് റൂമുകളും ഫർണിച്ചറുകളും അടുക്കളയും ശുചീകരിച്ചു. ജവഹർ നഗർ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ, തൊഴിലുറപ്പ് പദ്ധതി ഗുണഭോക്താക്കൾ, അദ്ധ്യാപകർ, പി.ടി.എ എക്സിക്യുട്ടിവ് അംഗങ്ങൾ, പൂർവവിദ്യാർത്ഥികൾ, മറ്റ് സ്കൂൾ ജീവനക്കാർ എന്നിവർ ശുചീകരണ യജ്ഞത്തിൽ പങ്കെടുത്തു.