അഞ്ചൽ : സംസ്ഥാന സർക്കാർ പ്ലസ് വൺ സീറ്റുകൾ വർദ്ധിപ്പിച്ച് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക അകറ്റണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്‌ അഞ്ചൽ ബ്ലോക്ക്‌ കമ്മിറ്റി യുടെ നേതൃത്വത്തിൽ അഞ്ചൽ എ .ഇ. ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി . കെ. പി .സി .സി ജനറൽ സെക്രട്ടറി ജ്യോതികുമാർ ചാമക്കാല ധർണ ഉദ്ഘാടനം ചെയ്തു . ബ്ലോക്ക്‌ പ്രസിഡന്റ്‌ പി. ബി. വേണുഗോപാൽ അദ്ധ്യക്ഷനായി. കെ .പി .സി .സി സെക്രട്ടറി സൈമൺ അലക്സ്‌, ഡി. സി.സി ജനറൽ സെക്രട്ടറി ഏരൂർ സുഭാഷ്, ഐ. എൻ. ടി.യു .സി ജില്ലാ സെക്രട്ടറി എ. സക്കീർ ഹുസൈൻ, സേതുനാഥ്‌, ഷെറിൻ അഞ്ചൽ എന്നിവർ പ്രസംഗിച്ചു. കോളേജ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ചിന് റെംലി എസ് .റാവുത്തർ,റെഫീഖ്, പി.ടി. കൊച്ചുമ്മച്ചൻ, പ്ലാവിള ഷെരീഫ്, കെ. കെ. കുര്യൻ,തൗഫീഖ്, ഹരികൃഷ്ണൻ, ഏറംസന്തോഷ്‌,രാജീവ്‌ കോശി, സന്തോഷ്‌കുമാർ, റീന ഷാജഹാൻ, മഞ്ജു അനൂപ്,വലിയവിള വേണു,സന്തോഷ്‌ പനയംചേരി, സുരേഷ് ഇടമുളക്കൽ എന്നിവർ നേതൃത്വം നൽകി.