കൊട്ടാരക്കര: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയന്റെ ആഭിമുഖ്യത്തിൽ ഇന്ന് മലയാള ഭാഷാ ദിനാചരണം കൊട്ടാരക്കര പെൻഷൻ ഭവനിൽ നടക്കും. രാവിലെ 10ന് നടക്കുന്ന ചടങ്ങിൽ യൂണിയൻ പ്രസിഡന്റ് എൻ. രാജശേഖരൻ അദ്ധ്യക്ഷത വഹിക്കും. പാങ്ങോട് മന്നാനിയ കോളേജ് റിട്ട. പ്രൊഫ. ഡോ.എം.എസ്. നൗഫൽ മുഖ്യപ്രഭാഷണം നടത്തും. എം.കെ.തോമസ്, സുരേന്ദ്രൻ കടയ്ക്കോട് , നീലേശ്വരം സദാശിവൻ, എം.സൈനുലാബ്ദീൻ എന്നിവർ സംസാരിക്കും. യൂണിയൻ സെക്രട്ടറി സി.രവീന്ദ്രൻ സ്വാഗതവും വൈ. ജോ‌ജുകുട്ടി നന്ദിയും പറയും.