കൊല്ലം: പരവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർക്കറ്റ് ജംഗ്ഷനിൽ സംഘടിപ്പിച്ച ഇന്ദിരാഗാന്ധി അനുസ്മരണ സമ്മേളനം കെ.പി.സി.സി സെക്രട്ടറി അഡ്വ. ബേബിസൺ ഉദ്ഘാടനം ചെയ്തു. പരവൂർ ബ്ലോക്ക് പ്രസിഡന്റ് ബിജു പാരിപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. എ. ഷുഹൈബ്, നഗരസഭാ ചെയർപേഴ്സൺ ശ്രീജ, പരവൂർ സജീബ്, അനിൽകുമാർ പുതക്കുളം, ആർ. ഷാജി, രഞ്ജിത് പരവൂർ, മണ്ഡലം പ്രസിഡന്റുമാരായ സിജി പഞ്ചവടി, പരവൂർ മോഹൻദാസ്, സുനിൽ പൂതക്കുളം, അഡ്വ. വരദരാജൻ, അഡ്വ. സിമ്മി ലാൽ, വിഷ്ണു എന്നിവർ പങ്കെടുത്തു.