എഴുകോൺ: ഇടയ്‌ക്കിടം വാളായിക്കോട് കാർത്തികേയപുരം ക്ഷേത്രത്തിൽ സ്കന്ദ ഷഷ്ഠി 9ന് നടക്കും. 5 മുതൽ ആരംഭിക്കുന്ന സ്കന്ദ ഷഷ്ഠി മഹോത്സവ ദിവസങ്ങളിൽ പതിവ് പൂജകൾക്ക് പുറമെ സ്കന്ദ പുരാണ പാരായണം, കാവടി എന്നിവ ഉണ്ടായിരിക്കും. വ്രതാനുഷ്ഠാന ദിവസങ്ങളിൽ നിവേദിച്ച പടച്ചോറ് ഭക്ത ജനങ്ങൾക്ക് ക്ഷേത്രത്തിൽ നിന്ന് ലഭിക്കുമെന്ന് ക്ഷേത്ര കമ്മിറ്റി അറിയിച്ചു.