കൊട്ടാരക്കര: കോൺഗ്രസ് കൊട്ടാരക്കര ബ്ളോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാഗാന്ധിയുടെ 37-ാം രക്തസാക്ഷി ദിനാചരണം നടന്നു. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ്.എം.പി ചടങ്ങ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഓ.രാജൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ചെയർമാൻ സി.രാജൻബാബു, എം.അമീർ. താമരക്കുടി വിജയകുമാർ, റഷീദ്, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശാലിനി, ലക്ഷ്മി, ശ്രീലക്ഷ്മി, കോശി കെ.ഫിലിപ്പ്, വിഷ്ണു ഉണ്ണിത്താൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന ദീപശിഖാ പ്രയാണം കുളക്കടയിൽ ഡി.സി.സി ജനറൽ സെക്രട്ടറി പി. ഹരികുമാർ ഉദ്ഘാടനം ചെയ്തു. പ്രവീൺ അദ്ധ്യക്ഷത വഹിച്ചു. മാവടിയിൽ ജില്ലാ പഞ്ചായത്ത് അംഗം ആർ.രശ്മി ഉദ്ഘാടനം ചെയ്തു. ശ്യാംകുമാർ അദ്ധ്യക്ഷത വഹിച്ചു. കൊട്ടാരക്കരയിൽ കണ്ണാട്ടുരവി ഉദ്ഘാടനം ചെയ്തു. കോശി കെ. ജോൺ അദ്ധ്യക്ഷത വഹിച്ചു. ഉമ്മന്നൂരിൽ ഡി.സി.സി ജനറൽ സെക്രട്ടറി രിജേഷ് ഏബ്രഹാം ഉദ്ഘാടനം ചെയ്തു. കൊച്ചാലുംമൂട് വസന്തൻ അദ്ധ്യക്ഷത വഹിച്ചു. മൈലത്ത് കെ.പി.സി.സി സെക്രട്ടറി നടുക്കുന്നിൽ വിജയൻ , കോട്ടാത്തലയിൽ പി.ഹരികുമാർ, വാളകത്ത് ബേബി പടിഞ്ഞാറ്റിൻകര എന്നിവർ ഉദ്ഘാടനം ചെയ്തു.