കൊട്ടാരക്കര: ഇന്ദിരാഗാന്ധി അനുസ്മരണത്തോടനുബന്ധിച്ച് കോൺഗ്രസ് പുത്തൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഇന്ദിരാ ജ്യോതി പ്രയാണം ഡി.സി.സി ജനറൽ സെക്രട്ടറി ബി.രാജേന്ദ്രൻ നായർ മണ്ഡലം പ്രസിഡന്റ് ബിനു ചൂണ്ടാലിക്ക് ദീപശിഖ കൈമാറി ഉദ്ഘടനം ചെയ്തു. കൊച്ചുമ്മൻ തരകൻ,സൗപർണ്ണികാ രാധാകൃഷ്ണപിള്ള, സുലജ,സുനിൽ, ഉഷ, സന്തോഷ് കുളങ്ങര, കെ.പി.ബാബു.സതീശൻ തേവലപ്പുറം, ബാഹുലേയൻ പിള്ള,മോഹനൻ തുടങ്ങിയവർ നേതൃത്വം നൽകി.