palackal-photo
ചവറ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി .ഡി .എസിന്റെ കാർഷിക പോഷക ഉദ്യാന കാമ്പയിൻ സി.ഡി.എസ് തല ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്. തുളസിധരൻപിള്ള നിർവഹിക്കുന്നു

ചവറ: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി .ഡി .എസിന്റെ കാർഷിക പോഷക ഉദ്യാന കാമ്പയിൻ സി.ഡി.എസ് തല ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്. തുളസിധരൻപിള്ള നിർവഹിച്ചു. സി .ഡി. എസ് ചെയർപേഴ്സൺ ശശികല അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ജി.ആർ. ഗീത സ്വാഗതം പറഞ്ഞു.
പട്ടത്തനം വാർഡ് മെമ്പർ സുരേഷ് ആശംസ പറഞ്ഞു.സി .ഡി .എസ് അക്കൗണ്ടന്റ്, ബ്ലോക്ക്‌ കോ -ഓർഡിനേറ്റർ ഗിരിജ എന്നിവർ പങ്കെടുത്തു.