a
എഴുകോൺ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാ ജ്യോതി സംഗമം കെ.പി.സി.സി സെക്രട്ടറി നടുക്കുന്നിൽ വിജയൻ ഉദ്ഘാടനം ചെയ്യുന്നു

എഴുകോൺ: എഴുകോൺ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാ ജ്യോതി സംഗമം നടത്തി. മണ്ഡലം പ്രസിഡന്റ്‌ പി. ഗണേഷ് കുമാർ നയിച്ച ഇന്ദിര ജ്യോതി പ്രയാണ പദയാത്ര ചീരൻക്കാവ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് എഴുകോണിൽ സമാപിച്ചു. തുടർന്ന് ബ്ലോക്ക്‌ പ്രസിഡന്റ്‌ കെ.മധുലാലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കെ.പി.സി.സി സെക്രട്ടറി നടുക്കുന്നിൽ വിജയൻ ഉദ്ഘാടനം ചെയ്തു. എഴുകോൺ നാരായണൻ, ജയപ്രകാശ് നാരായണൻ, ബാബു മണിയനാംക്കുന്ന്, സി.ആർ. അനിൽകുമാർ, സൂസൻ വർഗീസ്, ചാലുക്കോണം അനിൽ, ജോർജ്ജ് പണിക്കർ തുടങ്ങിയവർ സംസാരിച്ചു.