judge-
ജയിൽ ഉദ്യോഗസ്ഥർക്കായി നടത്തിയ ബോധവൽക്കരണ ക്ലാസ് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ്. കെ. വിനോദ് ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ജില്ലാ നിയമ സേവന അതോറിട്ടിയുടെ നേതൃത്വത്തിൽ ജയിൽ ഉദ്യോഗസ്ഥർക്കായി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ ബോധവത്കരണ ക്ലാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജഡ്ജിയും ജില്ലാ നിയമ സേവന അതോറിട്ടി ചെയർമാനുമായ കെ.വി.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ജി. മോഹൻ രാജ് ക്ലാസ് നയിച്ചു. ജില്ലാ നിയമ സേവന അതോറിട്ടി സെക്രട്ടറിയും സബ് ജഡ്‌ജിയുമായ സി.ആർ. ബിജുകുമാർ, ജില്ലാ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് പ്രസൂൺ മോഹൻ, അഡഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജിയും താലൂക്ക് നിയമ സേവന അതോറിട്ടി ചെയർമാനുമായ എൻ. ഹരികുമാർ, ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. രാജീവ് ആർ. പട്ടത്താനം, ജില്ലാ ജയിൽ സൂപ്രണ്ട് കെ.ബി. അൻസർ എന്നിവർ സംസാരിച്ചു. ജയിൽ ഉദ്യോഗസ്ഥർ, നിയമ വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.