കരുനാഗപ്പള്ളി : ഭാരതീയ ദളിത് കോൺഗ്രസ് കേശവപുരത്ത് സംഘടിപ്പിച്ച ഇന്ദിരാഗാന്ധി അനുസ്മരണം യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ ഉദ്ഘാടനം ചെയ്തു. ഭാരതീയ ദളിത് കോൺഗ്രസ് കരുനാഗപ്പള്ളി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് മൈതാനത്ത് വിജയൻ അദ്ധ്യക്ഷത വഹിച്ചു. ഭാരതീയ ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എൻ. രാജു മുഖ്യ പ്രഭാഷണം നടത്തി. മുനമ്പത്തു ഗഫൂർ, ബാബു അമ്മവീട്, എം .കെ .വിജയഭാനു, ബി. മോഹൻദാസ് , പി. രമേശ് ബാബു, താഹിർ, ഡാനിയൽ പ്രസന്നൻ, അനിൽ തൊടിയൂർ, കാർത്തികേയൻ, വാസു സോപാനം പൈനുമൂട്ടിൽ രമണൻ, ബീനാ ജോൺസൻ, ശകുന്തള അമ്മവീട്, മാത്യൂസ് തുടങ്ങിയവർ സംസാരിച്ചു. കരുനാഗപ്പള്ളി കോൺഗ്രസ് സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് കുറിച്ചിയിലൽ ജംഗ്ഷന് സംഘടിപ്പിച്ച ഇന്ദിരാഗാന്ധി അനുസ്മരണ സമ്മേളനം മുനമ്പത്ത് ഗഫൂർ ഉദ്ഘാടനം ചെയ്തു. അമ്മവീട് അശോകൻ അദ്ധ്യക്ഷനായി. തയ്യിൽ തുളസി, എം.കെ. വിജയഭാനു, എൻ.സുഭാഷ് ബോസ്, ബോബൻ.ജി.നാഥ്, രമേശ് ബാബു, ഫിലിപ്പ് മാത്യു, തോമസ് കുറിച്ചിയിൽ , ഷാജി കുളച്ചുവരമ്പേൽ , ബീന ജോൺസൺ, ജോൺസൺ വർഗ്ഗീസ്, അരവിന്ദൻ, തുടങ്ങിയവർ സംസാരിച്ചു.