തഴവ: ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണത്തോടനുബന്ധിച്ച് പാവുമ്പ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഇന്ദിരാ ജ്യോതി പ്രയാണം കെ.പി.സി.സി മുൻ നിർവാഹക സമിതി അംഗം എം.അൻസർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് തഴവ ബിജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബി.അനിൽകുമാർ, പാവുമ്പ സുനിൽ, ടോമി അബ്രഹാം, സുനിൽ നമ്പ്യാർ എന്നിവർ സംസാരിച്ചു.