edavathom-824-padam
എൻ.എസ്.എസ് ഇടവട്ടം ചെറുമൂട് 824​ാം നമ്പർ കരയോഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പതാക ദിനാചരണത്തിൽ പ്രസിഡന്റ് ബി. ശ്രീകുമാർ പതാക ഉയർത്തുന്നു

കൊല്ലം: എൻ.എസ്.എസ് ഇടവട്ടം ചെറുമൂട് 824​ാം നമ്പർ കരയോഗത്തിന്റെ നേതൃത്വത്തിൽ പതാക ദിനാചരണം സംഘടിപ്പിച്ചു. കരയോഗം പ്രസിഡന്റ് ബി. ശ്രീകുമാർ പതാക ഉയർത്തുകയും പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കുകയും ചെയ്തു. സെക്രട്ടറി സി. സുരേഷ് കുമാർ, വൈസ് പ്രസിഡന്റ് ആർ. സുരേഷ് കുമാർ,​ ജോ. സെക്രട്ടറി കെ. രാജേഷ് കുമാർ, ഖജാൻജി വി. ഉദയകുമാർ, ഭരണ സമിതി അംഗങ്ങളായ ബി. വരദരാജൻ പിള്ള, കെ. തുളസീധരൻ ഉണ്ണിത്താൻ, ജി. രാജേന്ദ്രൻ പിള്ള, ആർ. രാജേഷ്, ആർ. രാഹുൽ, ആർ. ഉദയകുമാർ, ബി.മോഹനൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു