cir-man-must-photo
ഇന്ദിരാ ഗാന്ധിയുടെ മുപ്പത്തിയേഴാം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് മയ്യനാട് പ്ലാവിള മുക്കിൽ സംഘടിപ്പിച്ച അനുസ്മരണം ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി ബി. ശങ്കരനാരായണ പിള്ള ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ മുപ്പത്തിയേഴാം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് മയ്യനാട് പ്ലാവിള മുക്കിൽ അനുസ്മരണം സംഘടിപ്പിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി ബി. ശങ്കരനാരായണ പിള്ള ഉദ്ഘാടനം ചെയ്തു. പുഷ്പാർച്ചന, ഐക്യദാർഢ്യ പ്രതിജ്ഞ, പായസ വിതരണം എന്നിവ നടന്നു. വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്‌ ഹരിദാസൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ കോൺഗ്രസ് സെക്രട്ടറി പ്രമോദ് തിലകൻ, ഐ.എൻ.ടി.യു. സി സംസ്ഥാന കമ്മിറ്റി അംഗം ജി. അജിത്, കവി രാജൻ കെ. സുരേന്ദ്രൻ, സി. അനിൽ കുമാർ, വാസുദേവൻ, രാജു, യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി വി. സംഗീത്, ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.